ട്രക്കുകൾ വാങ്ങുന്നതിനുള്ള നിങ്ങളുടെ
ആഡ്-ഓൺ സേവനങ്ങൾ
അറിവുകൾ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് പുരോഗതി ഉണ്ടാകൂ.
ഫ്ലീറ്റ് എഡ്ജിൽ വാഹനത്തിന്റെ ഓട്ടത്തെക്കുറിച്ച് തത്സമയ അപ്‌ഡേറ്റുകൾ ദൂരെയിരുന്നു നേടൂ.
ഫലപ്രദമായ തീരുമാനമെടുക്കൽ മുതൽ ഭാവി ആസൂത്രണം വരെ, എല്ലാത്തിനും തത്സമയം തന്നെ പ്രസക്തമായ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. ടാറ്റ മോട്ടോഴ്‌സ് ഫ്ലീറ്റ്എഡ്ജ് അതിന്റെ ഇൻ-ഹൗസ്, അത്യാധുനിക കണക്റ്റഡ് പ്ലാറ്റ്‌ഫോമും സാങ്കേതികവിദ്യയും ഉപയോഗിച്ച്, നിങ്ങളുടെ ബിസിനസ് കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനായി, മികച്ച തീരുമാനമെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായ, ഡേറ്റാധിഷ്ഠിത, തത്സമയ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനുള്ള എല്ലാ ആവശ്യങ്ങളും നിങ്ങളുടെ ബിസിനസ്സിന് നൽകുന്നു.
1.59 ലക്ഷം+
ആകെ ഉപയോക്താക്കൾ
3.74 ലക്ഷം+
ആകെ വാഹനങ്ങൾ
456 ദശലക്ഷം+
ആകെ വാഹനങ്ങൾ
സമ്പൂർണ സേവ 2.0
നിങ്ങൾ ഒരു ടാറ്റ മോട്ടോഴ്‌സ് ട്രക്ക് വാങ്ങുമ്പോൾ, നിങ്ങൾ വാങ്ങുന്നത് ഒരു ഉൽപ്പന്നം മാത്രമല്ല, സേവനം, റോഡ്‌സൈഡ് അസിസ്റ്റൻസ്, ഇൻഷുറൻസ്, ലോയൽറ്റി തുടങ്ങി നിരവധി സേവനങ്ങൾ ഉൾക്കൊള്ളുന്ന ഒരു വലിയ സേവനങ്ങളുടെ ലോകവും കൂടിയാണ്. ഇനി നിങ്ങൾക്ക് പൂർണ്ണമനസോടെ നിങ്ങളുടെ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാം, ബാക്കി കാര്യങ്ങൾ സമ്പൂർണസേവ നോക്കിക്കൊള്ളും.
സമ്പൂർണ സേവ 2.0 തികച്ചും പുതുമയുള്ളതും നൂതനവുമാണ്. തുടർച്ചയായി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമഗ്ര സേവനം സൃഷ്ടിക്കുന്നതിനായി, കഴിഞ്ഞ വർഷം ഞങ്ങളുടെ കേന്ദ്രങ്ങൾ സന്ദർശിച്ച 6.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളിൽ നിന്ന് ഞങ്ങൾ ഫീഡ്‌ബാക്ക് ശേഖരിച്ചു.
29 സ്റ്റേറ്റ് സർവീസ് ഓഫീസുകൾ, 250+ ടാറ്റ മോട്ടോഴ്‌സ് എഞ്ചിനീയർമാർ, ആധുനിക ഉപകരണങ്ങളും സൗകര്യങ്ങളും, 24x7 മൊബൈൽ വാനുകൾ എന്നിവ ഉൾപ്പെടുന്ന 1500-ലധികം ചാനൽ പങ്കാളികളുടെ സഹായത്തിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും.
ടാറ്റ ഓകെ
ടാറ്റാ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങൾ വിൽക്കുമ്പോഴോ വാങ്ങുമ്പോഴോ ആളുകൾ ഏറ്റവും ഇഷ്ടപ്പെട്ട ചോയ്‌സ് ആണ് ടാറ്റാ ഓകെ. ടാറ്റ ഓകെ മികച്ച വിപണി വില ഉറപ്പുനൽകുന്നു, കൂടാതെ വീട്ടുപടിക്കൽ എത്തിക്കൽ, സൗജന്യ വിലയിരുത്തൽ തുടങ്ങിയ സൗകര്യങ്ങളും നൽകുന്നു. നിങ്ങൾക്ക് സുഗമമായ വിൽപ്പന അല്ലെങ്കിൽ വാങ്ങൽ അനുഭവം ഉറപ്പാക്കാൻ, പുതുക്കിയ വാഹനങ്ങളുടെ സോഴ്‌സിംഗ്, വാങ്ങൽ, മൂല്യനിർണ്ണയം, നവീകരണം, വിൽപ്പന എന്നിവയുടെ ഓരോ ഘട്ടത്തിലും ഞങ്ങൾ ഇടപെടൽ നടത്തുന്നു.
ടാറ്റ ഗുരു
2008-09-ൽ, ടാറ്റ വാണിജ്യ വാഹനങ്ങൾക്ക് ആകെ 6.9 ദശലക്ഷം റിപ്പയർ ജോലികൾ ഉണ്ടായിരുന്നു, അതിൽ 2.7 ദശലക്ഷം മാത്രമേ ടാറ്റ അംഗീകൃത ഡീലർമാരോ സർവീസ് സ്റ്റേഷനുകളോ സർവീസ് ചെയ്തിട്ടുള്ളൂ, അതായത് 60%-ത്തിലധികം ജോലികളും ടാറ്റ മോട്ടോഴ്‌സ് സർവീസ് ചെയ്തിരുന്നില്ല, സ്വകാര്യ അല്ലെങ്കിൽ അനധികൃത വർക്ക്‌ഷോപ്പുകളാണ് അധികവും ചെയ്തിരുന്നത്. കൂടാതെ, ഈ ജോലികളിൽ ഉപയോഗിക്കുന്ന പാർട്ട്സുകളുടെ ആധികാരികതയെക്കുറിച്ച് ഉപഭോക്താക്കൾക്ക് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല - ഇത് പൂർണ്ണമായും സ്വകാര്യ വർക്ക്ഷോപ്പിന്റെ മെക്കാനിക്കിനെ ആശ്രയിച്ചാണിരിക്കുന്നത്.

എന്തെങ്കിലും സഹായത്തിന്, ഇപ്പോൾത്തന്നെ വിളിക്കൂ
വിൽപ്പന / സേവനം / ഉൽപ്പന്ന സംബന്ധിയായ വിഷയങ്ങളിൽ സഹായം നേടുക. ഇന്ത്യയിലെ ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും സ്പെയർ പാർട്സ് ലഭ്യത ഞങ്ങൾ ഉറപ്പാക്കുന്നു.
ടോൾ ഫ്രീ നമ്പറിൽ വിളിക്കുക
18002097979