ടാറ്റ മോട്ടോഴ്സിൽ, ലോകോത്തര ട്രക്കുകൾ മാത്രമല്ല, പ്രവർത്തനസമയവും തടസ്സമില്ലാത്ത പ്രകടനവും ഉറപ്പാക്കുന്ന അസാധാരണമായ സേവനത്തിലൂടെ നിങ്ങളുടെ ബിസിനസിനെ ശാക്തീകരിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് നിങ്ങളുടെ ടാറ്റ മോട്ടോഴ്സ് ട്രക്ക് സേവനവും റോഡ്സൈഡ് അസിസ്റ്റൻസും മുതൽ ഇൻഷുറൻസ്, ലോയൽറ്റി തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുന്ന സൗകര്യങ്ങളുടെ ഒരു ലോകം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നത്. പുത്തൻ സമ്പൂർണ സേവ 2.0 രൂപകൽപന ചെയ്തിരിക്കുന്നത് മനസ്സിന് സമാധാനം നൽകുന്നതിനാണ്, അതുവഴി നിങ്ങൾക്ക് വളർച്ചയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അറ്റകുറ്റപ്പണികളിൽ കുറവ് വരുത്താനും കഴിയും.
ടാറ്റ മോട്ടോഴ്സിന്റെ സമ്പൂർണ സേവ നിങ്ങളുടെ ബിസിനസ്സിനായുള്ള സമ്പൂർണ കെയർ പാക്കേജാണ്. വാഹനം വാങ്ങുന്ന നിമിഷം മുതൽ അത് ആരംഭിക്കുകയും പ്രയാണത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. ഇൻഷുറൻസ്, ബ്രേക്ക്ഡൗൺ, റിവാർഡ്, ജനുവിൻ സ്പെയറുകൾ എന്നിങ്ങനെ ഏതുമാകട്ടെ സമ്പൂർണ സേവ 2.0 യിൽ എല്ലാം അടങ്ങുന്നു.
കഴിഞ്ഞ വർഷം ഞങ്ങളുടെ കേന്ദ്രങ്ങൾ സന്ദർശിച്ച 6.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളിൽ നിന്ന് ഫീഡ്ബാക്ക് ശേഖരിച്ച്, വിശകലനം ചെയ്താണ് സമ്പൂർണ സേവ 2.0 ഒരുക്കിയത്. ഉപഭോക്തൃ ആവശ്യങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനായി എപ്പോഴും പരിഷ്ക്കരിക്കുന്നു, അനായാസമായി റോഡിൽ തുടരാൻ നിങ്ങളെ സഹായിക്കുന്ന സൗകര്യങ്ങൾ ഞങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കൂടാതെ, ടാറ്റ മോട്ടോഴ്സിന്റെ വിപുലമായ ശൃംഖലയുടെ പിന്തുണയും നിങ്ങൾക്ക് ലഭിക്കും. 29 സംസ്ഥാന സർവീസ് ഓഫീസുകൾ, 250-ലധികം ടാറ്റാ മോട്ടോഴ്സ് എഞ്ചിനീയർമാർ, മികച്ച സൗകര്യങ്ങളോടുകൂടിയ അത്യാധുനിക കേന്ദ്രങ്ങൾ, 24x7 മൊബൈൽ വാനുകൾ എന്നിവ ഉൾക്കൊള്ളുന്ന 1500 ചാനൽ പങ്കാളികൾ നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം സഹായത്തിന് സജ്ജമാണ്.
എന്തുമാകട്ടെ, ടാറ്റാ മോട്ടോഴ്സ് ഓരോ ചുവടുവയ്പ്പിലും നിങ്ങൾക്കൊപ്പം.
നിങ്ങൾക്ക് കാര്യക്ഷമവും വിശ്വസനീയവുമായ സേവനം നൽകാൻ പ്രതിജ്ഞാബദ്ധമായ സേവന സൗകര്യങ്ങളുള്ള 1500-ലധികം ടച്ച് പോയിന്റുകളുടെ ബൃഹത്തായ, കൗണ്ടി-വൈഡ് ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പിന്റെയും, സേവന ശൃംഖലയുടെയും പിൻബലം ഉണ്ടെന്നതാണ് ഈ വാറന്റിയുടെ ഹൈലൈറ്റ്.
2011 ഫെബ്രുവരി മുതൽ ഇന്ത്യയിലുടനീളമുള്ള ടാറ്റ മോട്ടോഴ്സിന്റെ ഉപഭോക്താക്കൾക്ക് ആനന്ദമേകുന്ന, ഇന്ത്യയിലെ വാണിജ്യ വാഹന വ്യവസായത്തിലെ ആദ്യത്തെ കസ്റ്റമർ ലോയൽറ്റി പ്രോഗ്രാമാണ് ടാറ്റ ഡിലൈറ്റ്. തുടക്കം മുതൽ തന്നെ പ്രതിഫലദായകമായ അനുഭവങ്ങൾ ഉറപ്പാക്കാൻ, ടാറ്റ മോട്ടോഴ്സ് വാഹനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കളും ഈ ലോയൽറ്റി പ്രോഗ്രാമിൽ സ്വയമേവ അംഗങ്ങളാകുന്നു.
പ്രീ-ഓൺഡ് ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങൾ വിൽക്കുന്നതായാലും വാങ്ങുന്നതായാലും ടാറ്റ ഓകെ ഇഷ്ട ചോയിസാണ് ടാറ്റ ഒകെ. മികച്ച മാർക്കറ്റ് വിലയുടെ ഉറപ്പും, ഡോർസ്റ്റെപ്പ്, ഫ്രീ മൂല്യനിർണ്ണയം തുടങ്ങിയ നിരവധി സൗകര്യങ്ങളും നൽകുന്നു. നിങ്ങൾക്ക് സുഗമമായ വിൽപന അല്ലെങ്കിൽ വാങ്ങൽ അനുഭവം ഉറപ്പാക്കാൻ,സോഴ്സിംഗ് ആന്റ് ബൈയിംഗ്, മൂല്യനിർണ്ണയം, റീഫർബിഷ്മെന്റ്, റീഫർബിഷ് ചെയ്ത വാഹനങ്ങളുടെ സെയിൽ എന്നിവയുടെ എല്ലാ ഘട്ടങ്ങളിലും ഞങ്ങൾ ഏർപ്പെട്ടിരിക്കുന്നു.
ടാറ്റ ജനുവിൻ പാർട്ട്സ് (TGP) വാഹനം സുഗമമായി ഓടുന്നതിന് ഡിസൈൻ ചെയ്തിട്ടുള്ളതാണ്, അതുവഴി നിങ്ങളുടെ ബിസിനസ്സ് തടസ്സങ്ങളൊന്നുമില്ലാതെ എല്ലാ വർഷവും കൂടുതൽ ലാഭകരമായി വളരും. ടാറ്റ മോട്ടോഴ്സിന്റെ ഒരു വിഭാഗമാണ് ടാറ്റ ജനുവിൻ പാർട്ട്സ് (TGP), ടാറ്റ വാണിജ്യ വാഹനങ്ങളുടെ മെയിന്റനൻസിന് ലക്ഷക്കണക്കിന് SKU സ്പെയർ പാർട്സ് നൽകുന്നത് തുടരുന്നു. ടാറ്റ മോട്ടോഴ്സ് സർവീസ് സെന്ററുകളിൽ, ലോകോത്തര സൗകര്യങ്ങളിൽ നിർമ്മിക്കുന്ന ടാറ്റ ജനുവിൻ പാർട്ട്സിന്റെ (TGP) ഗ്യാരണ്ടി നിങ്ങൾക്ക് ലഭിക്കും, അത് കർശനമായ ഗുണനിലവാര പരിശോധനകൾക്ക് വിധേയമാണ്, ഇത് നന്നായി ഫിറ്റാകും, വർധിച്ച സർവ്വീസ് ലൈഫും, തടസ്സമില്ലാത്ത പ്രവർത്തന സമയവും നൽകും.
സമഗ്രമായ സേവനത്തിലൂടെ ടാറ്റ സുരക്ഷ നിങ്ങളുടെ വാഹനത്തിന് സംരക്ഷണം നൽകുന്നു, അതിനാൽ ഉൽപ്പാദനക്ഷമത ഒരിക്കലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. ടാറ്റ സുരക്ഷ എന്നത് ഒരു വാർഷിക മെയിന്റനൻസ് പാക്കേജാണ്, അത് മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ വാഹന ഡ്രൈവ്ലൈനിന്റെ പൂർണ്ണമായ പ്രിവന്റീവ് & ഷെഡ്യൂൾഡ് മെയിന്റനൻസ്, ബ്രേക്ക്ഡൗൺ റിപ്പെയർ എന്നിവയിൽ ശ്രദ്ധിക്കുന്നു. നിലവിൽ, ഇന്ത്യയിലുടനീളമുള്ള 60,000-ലധികം ഉപഭോക്താക്കൾ ടാറ്റ സുരക്ഷ നൽകുന്ന വാഹന പരിചരണത്തിൽ നിന്ന് പ്രയോജനം നേടുന്നു. ശാശ്വതമായ പെർഫോമൻസിന് നിങ്ങൾക്ക് SCV കാർഗോയ്ക്കും പിക്കപ്പുകൾക്കുമായി 3 വർഷത്തെ കോൺട്രാക്ട് തിരഞ്ഞെടുക്കാം.
*ടാറ്റ സുരക്ഷ ആക്ച്വൽ ഓഫർ പാക്കേജുകൾ ബന്ധപ്പെട്ട ഡീലർഷിപ്പിൽ നിന്ന് പരിശോധിക്കേണ്ടതാണ്
അപ്രതീക്ഷിതമായി നിരത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ഫലപ്രദമായി തരണം ചെയ്യാനും പ്രക്രിയയുടെ സമ്മർദ്ദം കുറയ്ക്കാനും ടാറ്റ അലർട്ട് നിങ്ങളുടെ ബിസിനസ്സിനെ സഹായിക്കുന്നു. ലൊക്കേഷൻ പരിഗണിക്കാതെ രാജ്യത്തുടനീളമുള്ള വാറന്റി കാലയളവിൽ ടാറ്റ മോട്ടോഴ്സിന്റെ എല്ലാ വാണിജ്യ വാഹന മോഡലുകൾക്കും 24 മണിക്കൂറിനുള്ളിൽ പരിഹാരം വാഗ്ദാനം ചെയ്യുന്ന 24x7 റോഡ്സൈഡ് അസിസ്റ്റൻസ് പ്രോഗ്രാം ഉപയോഗിച്ച് ടാറ്റ അലർട്ട് നിങ്ങളുടെ പ്രവർത്തനരഹിതമായ സമയം കുറയ്ക്കുന്നു.
*നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്
ടാറ്റ മോട്ടോഴ്സിൽ, ഫ്ലീറ്റ് ഉടമകൾക്കും ഓപ്പറേറ്റർമാർക്കും എല്ലായ്പ്പോഴും വിവിധ ഉപയോഗങ്ങൾക്കായി വ്യത്യസ്ത വാഹനങ്ങൾ ആവശ്യമാണെന്ന് ഞങ്ങൾക്കറിയാം. ടാറ്റ മോട്ടോഴ്സ് പ്രോലൈഫ് ഡിസൈൻ ചെയ്തിരിക്കുന്നത് ചെലവ് കുറയ്ക്കുന്നതിനും അവരുടെ പ്രൊഡക്ടിവിറ്റി ലെവൽ നിലനിർത്താനും ഉടമകളെ സഹായിക്കാനാണ്. ടാറ്റ മോട്ടോഴ്സ് പ്രോലൈഫ് വാഹനത്തിന്റെ ഡൗൺടൈമും ഉടമസ്ഥതയുടെ ആകെ ചെലവും കുറയ്ക്കുന്നതിന് എക്സ്ചേഞ്ച് അടിസ്ഥാനത്തിൽ പുനർനിർമ്മിച്ച എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നു.
അപകടങ്ങൾ ഉൽക്കണ്ഠ ഉണ്ടാക്കും, നിങ്ങളുടെ ദൈനംദിന ട്രാൻസ്പോർട്ട് പതിവുകൾക്ക് ഭംഗം വരുത്തും. റിപ്പെയർ കാരണം പ്രവർത്തനരഹിതമായ സമയം കുറച്ചുകൊണ്ട് ടാറ്റ കവച് നിങ്ങളുടെ ബിസിനസിനെ സഹായിക്കുന്നു. അപകടശേഷമുള്ള റിപ്പെയർ സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിൽ വാഗ്ദാനം ചെയ്യുന്നു,നിരത്തിൽ വീണ്ടും ഇറക്കുന്ന പ്രക്രിയ ടാറ്റ കവച് വേഗത്തിലാക്കുന്നു. ടാറ്റ മോട്ടോഴ്സ് ഇൻഷുറൻസിന് കീഴിൽ ഇൻഷുറൻസ് ചെയ്തിട്ടുള്ള വാഹനങ്ങൾക്ക്, തിരഞ്ഞെടുത്ത വർക്ക്ഷോപ്പുകളിൽ മാത്രമാണ് ബാധകം.
*നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്
എല്ലാ BS6 വാഹനങ്ങൾക്കുമുള്ള റിപ്പയർ ടൈം അഷ്വറൻസ് പ്രോഗ്രാമാണ് ടാറ്റ സിപ്പി.സെയിലിന് ശേഷം 12 മാസത്തിനുള്ളിൽ, അല്ലെങ്കിൽ വാഹനത്തിന്റെ ഉൽപ്പാദനത്തിന് ശേഷം 14 മാസത്തിനുള്ളിൽ, ഇതിൽ ആദ്യം വരുന്നതിൽ, ടോൾ-ഫ്രീ നമ്പറിലൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏത് പ്രശ്നത്തിനും ടാറ്റ സിപ്പിയിലൂടെ കസ്റ്റമേഴ്സിന് ഫാസ്റ്റ്-ട്രാക്ക് സർവ്വീസിന്റെ നേട്ടം ലഭിക്കും.
*നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ് & സാധാരണ ഒഴിവാക്കലുകൾ ബാധകം